Skip to main content

സ്വാതന്ത്ര്യദിന ചിന്തകള്‍

                സ്വാതന്ത്ര്യ ദിനങ്ങള്‍ ആഘോഷങ്ങളായി പൊടിപൊടിക്കുന്നു.സ്വാതന്ത്ര്യ  ദിനാഘോഷം  എന്നാല്‍ ബ്രിട്ടീഷ്‌ ആധിപത്യത്തില്‍ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിനെ ഒരു ആചരണം എന്ന നിലയില്‍ ആഘോഷിക്കുക എന്നാണ് ഇന്ന് അര്‍ഥമാക്കിയിരിക്കുന്നത്.നമ്മെ സംബന്ധിച്ചിടത്തോളം നാം സ്വയംഭരണം നേടിക്കഴിഞ്ഞു. അതുകൊണ്ട്  പൂര്‍ണമായ സ്വാതന്ത്ര്യം നാം നേടിക്കഴിഞ്ഞോ? ഇതാണ് ഇന്നത്തെ ചിന്താവിഷയം.
              സ്വാതന്ത്ര്യത്തിന്‍റെ  പരമാര്‍ഥം നാം ഗ്രഹിച്ചിട്ടുണ്ടോ?  സ്വാതന്ത്ര്യം എന്നാല്‍ എന്തും ചെയ്യാനുള്ള ലൈസെന്‍സ് ആണെന്നാണ് മിക്കവരും ധരിച്ചിരിക്കുന്നത്. അവനവന്‍ അവനവനെത്തന്നെ ഭരിക്കുക എന്ന  അതിന്‍റെ അര്‍ഥത്തില്‍ സ്വാതന്ത്ര്യത്തെ ഉള്‍ക്കൊണ്ടിട്ടുള്ളവര്‍ എത്രപേരുണ്ട്. അതുതന്നെയല്ലേ വ്യക്തിയുടെയായാലും സമൂഹത്തിന്‍റെയായാലും സകലവിധ കുഴപ്പങ്ങള്‍ക്കും , അസന്തുഷ്ടിക്കും കാരണം?  



Comments