Skip to main content

Posts

Showing posts from 2024

ജീവിത ചിന്തകൾ

  ജീവിതത്തെ അതിൻ്റെ സമഗ്രതയിൽ കാണാൻ കഴിയുന്ന ഒരു തലമുറ അന്യമാകുന്നത്   ദു:ഖത്തോടെയേ കാണാൻ കഴിയൂ. ഇത് വരാൻ പോകുന്ന ഒരു മഹാവിപത്തിൻ്റെ തുടക്കമെന്നല്ല വളർന്നു പന്തലിക്കാൻ തുടങ്ങിയ ഒരു ചെറു വൃക്ഷമായിത്തന്നെ വേരുപിടിച്ചിരിക്കുന്നു എന്നു തന്നെ പറയണം. കുടുംബ ബന്ധങ്ങളിലെ ശൈഥില്യം വ്യാപകമാകുന്നതും വിവാഹം തന്നെ വേണ്ടെന്നു ചിന്തിക്കുന്ന ഒരു പുതു തലമുറ വളർന്നു വരുന്നതായി കണ്ടുവരുന്നതും തികച്ചും ആശങ്കാജനകമാണ്. ഇതിനു കാരണം തങ്ങളുടെ നാലുപാടും നിരന്തരം കണ്ടു കൊണ്ടിരിക്കുന്ന തികച്ചും അസംതൃപ്തവും ദുരിതപൂർണ്ണവുമായ ജീവിതങ്ങളെ കണ്ടുണ്ടാകുന്ന ആശങ്കയാകാം. ഇതു വരെയുള്ള തങ്ങളുടെ ജീവിതത്തിൽ തങ്ങൾ അനുഭവിച്ചതും കണ്ടു വളർന്നതുമായ അസ്വാതന്ത്ര്യവും വേർതിരിവും അരക്ഷിതാവസ്ഥയുമാകാം.  തങ്ങൾക്കു ലഭിക്കാവുന്ന സ്വാതന്ത്ര്യം ചുരുങ്ങിപ്പോകുന്നതിലുള്ള അസംതൃപ്തിയാകാം. വൈകാരികമായി തങ്ങൾക്കുണ്ടാകുന്ന സമ്മർദ്ദങ്ങളെയും മാനസിക സംഘർഷങ്ങളെയും നേരിടുവാനുള്ള ആത്മവിശ്വാസക്കുറവാകാം. എന്തായാലും കാലവിളംബം കൂടാതെ സുചിന്തിതമായ ഒരു പരിഹാരം കണ്ടെത്തേണ്ട ഒരു വലിയ പ്രശ്നമാണിത്.         എന്തു തന്നെയായാലും ജീവിതത്തെ അതിൻ്റെ സമഗ്രതയിൽ നോക്കാനും കാണ

പൂർണോദയ - ഗാന്ധി സാഹിത്യ പ്രചരണ ശാല

  പൂർണോദയ ഉദ്ഘാടനം ചെയ്യപ്പെട്ടിട്ട്  32 വർഷം തികഞ്ഞിരിക്കുന്നു. എറണാകുളത്ത് പണിത ഗാന്ധിഭവനിൽ ഒരു ചെറിയ പുസ്തകശാല മാത്രമാണ് അന്ന് സങ്കല്പത്തിൽ ഉണ്ടായിരുന്നത് !  പക്ഷെ  8.29 ലക്ഷം കോപ്പി ആത്മകഥയും ലക്ഷക്കണക്കിനു ഗാന്ധി സാഹിത്യഗ്രന്ഥങ്ങളും മലയാളികളുടെ കൈ കളിലെത്തിക്കാൻ 32 വർഷത്തിനിടയിൽ പൂർണോദയക്ക് കഴിഞ്ഞു. കേരളത്തിലെ ഏറ്റവും പ്രമുഖ പുസ്തക പ്രസാധകനും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന ഒരു വ്യക്തിയെ സമീപിച്ച് ഗാന്ധിജി എഴുതിയ ഒരു പുസ്തകത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ  "ഗാന്ധിയൊന്നും വിറ്റുപോകില്ല " എന്നാണ് ലഭിച്ച മറുപടി. പ്രസിദ്ധീകരണ രംഗത്തേക്ക് കടക്കാൻ ഇതോടെ പൂർണോദയ നിർബ്ബന്ധിതമായി. ഇന്ന് ഗാന്ധിജിയെക്കുറിച്ചുള്ള  പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ പ്രസാധകർ മത്സരിക്കുകയാണെന്നു പറഞ്ഞാൽ അതിശയോക്തിയാവില്ല. ദണ്ഡി യാത്രയിൽ പങ്കെടുത്ത നാലു മലയാളികളിൽ ഒരാളായ രാഘവ്ജിയാണ് മാസിക എന്ന നിർദ്ദേശം മുന്നോട്ടുവച്ചത്. 1991 ഒക്ടോ. 15 ന് മാസിക അദ്ദേഹം തന്നെയാണ് പുറത്തിറക്കിയതും. സാർത്ഥകമായ 32 വർഷം നാം പിന്നിടുന്നു. പൂർണോയക്ക് കരുത്തു പകർന്ന എല്ലാ സന്മനസ്സുകൾക്കും നന്ദി. എന്നാൽ പ്